Skip to content

ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിൾ ക്ലാർക്ക്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് പുറകെ ഇന്ത്യൻ ടീമിലെ ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഇന്ത്യ 2-3 ന് പരാജയപെട്ടത് . അവസാന മൂന്ന് മത്സരങ്ങൾ തുടർച്ചയായി ഇന്ത്യ പരാജയപെട്ടു . എം എസ് ധോണിയ്ക്ക് പകരം റിഷാബ് പന്തായിരുന്നു അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത് .

” ഒരിക്കലും ധോണിയുടെ പ്രാധാന്യത്തെ വിലകുറച്ചുകാണരുത്. മിഡിൽ ഓർഡറിൽ എക്സ്പീരിയൻസ് പ്രധാനപെട്ടതാണ് ” ട്വിറ്ററിൽ ക്ലാർക്ക് കുറിച്ചു .

വിക്കറ്റ് കീപ്പർ, ബാറ്റ്‌സ്മാൻ എന്നതിലുപരി ധോണിയുടെ സാന്നിധ്യം സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവരുടെ പ്രകടനത്തിലും നിർണായകമാണ് .