Skip to content

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതിൽ കോഹ്ലിയും ധോണിയും യുവരാജ് സിങും

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റിൽ പതിനൊന്ന് ക്രിക്കറ്റ് താരങ്ങൾ ഇടം നേടി . ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി പതിമൂന്നാമതും 2012 ലോകകപ്പ് ഹീറോ യുവരാജ് സിങ് പതിനെട്ടാം സ്ഥാനത്തുമെത്തി . കോഹ്ലിയും ധോണിയും യുവരാജ് സിങും മാത്രമാണ് ആദ്യ ഇരുപതിലുള്ള ക്രിക്കറ്റ് താരങ്ങൾ .

സുരേഷ് റെയ്‌ന (22), ആർ അശ്വിൻ (42), ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ (46), ഹർഭജൻ സിങ്‌ (74), ശിഖാർ ധവാൻ (94), ബംഗ്ലാദേശ് താരങ്ങളായ ഷാഖിബ് അൽ ഹസൻ (90), മുഷ്ഫിഖുർ റഹിം (92), മഷ്റഫി മോർതാസ എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റു ക്രിക്കറ്റ് താരങ്ങൾ .

ഗൂഗിൾ ട്രെന്റ് സ്കോർ, സോഷ്യൽ മീഡിയ ഫോളോവേഴ്‌സ്, വരുമാനം എന്നിവയെ അടിസ്ഥാനപെടുത്തിയാണ് ലിസ്റ്റ് പുറത്തുവിട്ടത് .