Skip to content

ചെറുപ്പത്തിൽ ഓല മടൽ വെട്ടി അതുകൊണ്ട് ഉണ്ടാക്കിയ ബാറ്റ് കൊണ്ടായൊരുന്നു കളിച്ചിരുന്നത് ; ബ്രയാൻ ലാറ

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ . വളരെ കഷ്ടപ്പാടെറിയ ജീവിത സാഹചര്യത്തിൽ നിന്നാണ് ബ്രയാൻ ലാറയെന്ന ഇതിഹാസ താരം വളർന്ന് വന്നത് . വെസ്റ്റ് ഇൻഡീസിനായി 131 ടെസ്റ്റ് മത്സരങ്ങളും , 299 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട് . രണ്ട് ഫോർമാറ്റിലും 10000 റൺസ് എന്ന നാഴികക്കല്ല് ലാറ പിന്നിട്ടിട്ടുണ്ട് . കഴിഞ്ഞ ദിവസം ഐസിസിയുമായുള്ള അഭിമുഖത്തിൽ ലാറ തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് .

” മൂത്ത സഹോദരൻ ഓല മടൽ വെട്ടി അതുകൊണ്ട് ഉണ്ടാക്കിയ ബാറ്റ് കൊണ്ടായൊരുന്നു ഞങ്ങൾ കളിച്ചിരുന്നത് . അന്നെനിക്ക് നാല് വയസ്സായിരുന്നു . കയ്യിൽ പിടിക്കാൻ കഴിയുന്ന എന്ത് കൊണ്ടും ഞങ്ങൾ ക്രിക്കറ്റ് കളിച്ചിരുന്നു . ഉറപ്പുള്ള ഓറഞ്ച് , നാരങ്ങ , മാർബിൾ തുടങ്ങിയവ കൊണ്ടും വീട്ടുമുറ്റത്തും , തെരുവുകളിലും കളിച്ചിരുന്നു. ഞാൻ എല്ലാവിധ കളികളും കളിക്കുമായിരുന്നു “. അദ്ദേഹം പറഞ്ഞു .

” കുറച്ചു ഫുട്ബോളും കൂടുതൽ ക്രിക്കറ്റും കളിക്കണമെന്നത് എന്റെ പിതാവിന്റെ തീരുമാനമായിരുന്നു . അദ്ദേഹം എന്റെ ചെറുപ്പത്തിൽ നമ്മുടെ ഗ്രാമത്തിൽ ലീഗുകൾ സംഘടിപ്പിക്കുമായിരുന്നു .” ലാറ പറഞ്ഞു