Skip to content

മൂന്നാം ഏകദിനത്തിനായി  റാഞ്ചിയിലെത്തിയ ഇന്ത്യൻ ടീമിന് സൽക്കാരമൊരുക്കി ധോണി സാക്ഷിയും -ചിത്രങ്ങൾ കാണാം

ഓസ്‌ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിൽ 2 വിജയവുമായി മുന്നിലാണ് ഇന്ത്യ . നാളെ ആരംഭിക്കുന്ന മൂന്നാം ഏകദിനത്തിൽ വിജയം നേടാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും . ധോണിയുടെ നാടായ റാഞ്ചിയിലാണ് മൂന്നാം മത്സരം . മത്സരത്തിനായി കഴിഞ്ഞ ദിവസം റാഞ്ചിയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്കും സ്റ്റാഫിനും വൻ സൽക്കാരമാണ് ധോണിയും ഭാര്യ സാക്ഷിയും ഒരുക്കിയത് . സൽക്കാരത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ താരങ്ങളായ കുൽദീപ് യാദവും ചാഹലും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു .

https://twitter.com/imkuldeep18/status/1103581064327421952?s=19

https://twitter.com/yuzi_chahal/status/1103517391454195713?s=19