Skip to content

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ അയ്യായിരം റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഡുപ്ലെസിസ് ഈ നേട്ടം സ്വന്തമാക്കിയത് . ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഡുപ്ലെസിസ് . ഹാഷിം അംലയ്ക്കും എബി ഡിവില്ലിയേഴ്സിനും ശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ കൂടിയാണ് ഫാഫ് ഡുപ്ലെസിസ്. ഇതുവരെ 131 ഏകദിന മത്സരങ്ങൾ കളിച്ച ഫാഫ് ഡുപ്ലെസിസ് 46.88 ശരാശരിയിൽ 5017 റൺസ് നേടുയിട്ടുണ്ട് . 11 സെഞ്ചുറിയും 32 ഫിഫ്റ്റിയും ഡുപ്ലെസിസ് നേടിയിട്ടുണ്ട് .

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാർ

ഹാഷിം അംല – 101 ഇന്നിങ്‌സ്

എബി ഡിവില്ലിയേഴ്സ് – 124 ഇന്നിങ്‌സ്

ഫാഫ് ഡുപ്ലെസിസ് – 125 ഇന്നിങ്‌സ്

ഗ്രെയിം സ്മിത്ത് – 131 ഇന്നിങ്‌സ്

ജാക്വിസ് കാലിസ് – 137 ഇന്നിങ്‌സ്

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തിൽ 5000 റൺസ് നേടിയവർ ;