Skip to content

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സൗത്താഫ്രിക്ക 251 ന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച . 45.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ സൗത്താഫ്രിക്കയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . തകർപ്പൻ തുടക്കമാണ് ഡീകോക്കും ഹെൻഡ്രിക്‌സും ചേർന്ന് സൗത്താഫ്രിക്കക്ക് നൽകിയത് . ഓപ്പണിങ് കൂട്ടുകെട്ടിൽ 91 റൺസ് ഇരുവരും കൂട്ടിച്ചേർത്തു . ഹെൻഡ്രിക്‌സ് 41 പന്തിൽ 29 റൺസ് നേടി പുറത്തായപ്പോൾ ഡീകോക്ക് 70 പന്തിൽ 94 റൺസ് നേടി. 17 ഫോറും ഒരു സിക്സും ഡീകോക്ക് അടിച്ചുകൂട്ടി . തുടർന്നെത്തിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 66 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും മറ്റുള്ളവർക്ക് ഫോമിലേക്കുയരാൻ സാധിച്ചില്ല . മില്ലർ 36 പന്തിൽ 25 റൺസ് നേടി പുറത്തായി.

ശ്രീലങ്കയ്ക്ക് വേണ്ടി തിസാര പെരേര മൂന്ന് വിക്കറ്റും ലസിത് മലിംഗ, ധനഞ്ജയ ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി .