Skip to content

വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന സീരീസിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടുമായുള്ള ഏകദിന സീരിസിന് മുമ്പായി തന്റെ വിരമിക്കൽ ഏകദിന ലോകകപ്പിന് ശേഷമാണെന്ന് അറിയിച്ചിരുന്നു . എന്നാൽ ഇംഗ്ലണ്ടുമായുള്ള സീരീസിൽ തകർപ്പൻ പ്രകടനമാണ് 39 ക്കാരൻ പുറത്തെടുത്തത് . 4 മത്സരങ്ങളിൽ നിന്നായി 106 ആവറേജിൽ 424 റൺസാണ് ഗെയ്ൽ അടിച്ചു കൂട്ടിയത് . 2 സെഞ്ചുറിയും , 2 അർദ്ധസെഞ്ചുറിയുമാണ് ഗെയ്ലിന്റെ സമ്പാദ്യം .

” കാര്യങ്ങൾ പെട്ടന്നാണ് മാറി മറയുന്നത് . തുടരുകയാണെങ്കിൽ
ഏകദിനത്തിനായി ശരീരം പാകപ്പെടുത്താൻ ഇനിയും വർക്ക് ചെയ്യേണ്ടിവരും, അടുത്ത രണ്ടുമാസത്തിനുള്ളിൽ ശരീരത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം ” മത്സര ശേഷം ഗെയ്ൽ വ്യാകതമാക്കി .