Skip to content

പാകിസ്ഥാനെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി ആ സൂപ്പർതാരം അരങ്ങേറ്റം കുറിച്ചേക്കും

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടിയ്ക്ക് ശേഷം ഇംഗ്ലണ്ട് ആരാധകർക്ക് ആശ്വാസ വാർത്ത. പരമ്പരയിലെ നാലാം മത്സരത്തിൽ 418 റൺസ് നേടി തകർത്തടിച്ച ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ 113 റൺസിന് ഓൾഔട്ടായിരുന്നു . മത്സരത്തിലെ തോൽവിയോടെ പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തു. പരമ്പരയിൽ ബാറ്റ്സ്മാന്മാർ മികവ് പുലർത്തിയെങ്കിലും ബൗളർമാരുടെ മോശം പ്രകടനം ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ഇംഗ്ലണ്ടിലെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. അതിനാൽ തന്നെ ലോകകപ്പിന് മുൻപായി പാകിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ക്രിക്കറ്റ് ആരാധകരും നിരീഷകരും പ്രതീക്ഷയോടെ കാണുന്ന ജോഫ്രാ ആർച്ചർക്ക് ഇംഗ്ലണ്ട് അവസരം കൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

” ഏപ്രിൽ 23 ന് മുൻപേ ലോകകപ്പിനുള്ള ടീമിനെ ഞങ്ങൾ തീരുമാനിക്കും എന്നാൽ അതിനു മാറ്റം വരുത്താൻ ഒരു മാസത്തെ സമയം പിന്നെയും ഞങ്ങൾക്കുണ്ട് . അതിനുശേഷം പാകിസ്ഥാനെതിരായ പരമ്പരയുമുണ്ട് അതുകൊണ്ട് തന്നെ ആർച്ചർ കളിക്കണോ വേണ്ടയോ എന്നതിനെ പറ്റി ഞങ്ങൾ ചർച്ച നടത്തും എന്തുകൊണ്ടെന്നാൽ ലോകകപ്പ് ടീം ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 22 ആണ് . ” ഇംഗ്ലണ്ട് പരിശീലകൻ ബെയ്ലിസ് പറഞ്ഞു .

ബിഗ് ബാഷ് ലീഗിലും ഇന്ത്യൻ പ്രീമിയർ ലീഗിലും തകർപ്പൻ പ്രകടനമാണ് ആർച്ചർ കാഴ്ച്ചവെച്ചിരുന്നത് .