Skip to content

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു . ഓസ്‌ട്രേലിയക്ക് വേണ്ടി എലിസ് പെറി പുറത്താകാതെ 75 പന്തിൽ 54 ഉം ബെത് മൂണി 43 പന്തിൽ 35 റൺസും നേടി . റാച്ചേൽ ഹെയ്ൻസ് 58 പന്തിൽ 46 ഉം അലിസ ഹീലി 52 പന്തിൽ 46 ഉം ക്യാപ്റ്റൻ മേഗ് ലാന്നിങ് 59 പന്തിൽ 48 റൺസ് നേടി പുറത്തായി .

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ 58 റൺസ് നേടിയ സോഫി ഡിവൈൻ, 49 റൺസ് നേടിയ ക്യാപ്റ്റൻ സാറ്റർവെയ്റ്റ്, 41 റൺസ് നേടിയ പെർകിൻസ് എന്നിവരാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് . ഓസ്‌ട്രേലിയക്ക് വേണ്ടി ജോർജിയ വെയർഹാം ഒമ്പത് ഓവറിൽ 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഗാർഡ്നർ ഒമ്പത് ഓവറിൽ 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി .

പ്ലേയർ ഓഫ് ദി മാച്ച് ; ആഷ്‌ലി ഗാർഡ്നർ

പ്ലേയർ ഓഫ് ദി സീരീസ് ; ജെസ് ജോണാസെൻ