Skip to content

ഹൗ ഈസ് ദി ജോഷ് ; പാകിസ്ഥാനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ശക്തമായ തിരിച്ചടിയാണ് പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയത് . ഇന്ന് രാവിലെ നടന്ന രണ്ടാം സർജിക്കൽ സ്‌ട്രൈക്കിൽ മുന്നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ വ്യോമ സൈന്യംവധിച്ചത് . ഇന്ത്യയുടെ പ്രത്യാക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകവും രംഗത്തെത്തി . സൂപ്പർഹിറ്റായ ഉറി ദി സർജിക്കൽ സ്‌ട്രൈക്കിലെ ഏറ്റവും പ്രശസ്തമായ ഡയലോഗായ ഹൗ ഈസ് ദി ജോഷ് എന്ന ക്യാപ്ഷനോടെ ഇന്ത്യൻ ടീമിന്റെ പരിശീലന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചത് .

വിരാട് കോഹ്ലിക്ക് പുറമെ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ, മുൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവരും ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചു .

https://twitter.com/yuzi_chahal/status/1100253015724969985?s=19