Skip to content

ടി20യിൽ 8000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി സുരേഷ് റെയ്‌ന

ടി20 ക്രിക്കറ്റിൽ 8000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി സുരേഷ് റെയ്‌ന . സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിക്കെതിരെ ഉത്തർപ്രദേശിനായി 12 റൺസ് നേടിയതോടെയാണ് സുരേഷ് റെയ്ന 8000 റൺസെന്ന നാഴികക്കല്ല് മറികടന്നത് . ലോക ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് സുരേഷ് റെയ്‌ന . 300 മത്സരത്തിൽ നിന്നും 8001 റൺസ് കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട് .251 മത്സരത്തിൽ നിന്നും 7833 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് സുരേഷ് റെയ്‌നക്ക് പുറകിലുള്ളത്.

ടി20യിൽ 8000+ റൺസ് നേടിയ ബാറ്റ്സ്മാന്മാർ

ക്രിസ് ഗെയ്ൽ – 12298

ബ്രണ്ടൻ മക്കല്ലം – 9922

കിറോൻ പൊള്ളാർഡ് – 8838

ഷൊഹൈബ് മാലിക് – 8603

ഡേവിഡ് വാർണർ – 8111

സുരേഷ് റെയ്‌ന – 8001