Skip to content

തകർന്നടിഞ്ഞ് സൗത്താഫ്രിക്കൻ ബാറ്റിങ് നിര ; ചരിത്രവിജയത്തിന് 137 റൺസ് അകലെ ശ്രീലങ്ക

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ചരിത്രവിജയത്തിനായി പൊരുതുന്നു. രണ്ടാം ഇന്നിങ്‌സിൽ 197 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളിഅവസാനിക്കുമ്പോൾ 60 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിലാണ്. 10 റൺസ് നേടിയ കുശാൽ മെൻഡിസ്, 17 റൺസ് നേടിയ ഒഷാഡ ഫെർണാണ്ടോ എന്നിവരാണ് ക്രീസിലുള്ളത് . മൂന്ന് ദിനങ്ങൾ കൂടെ ബാക്കിനിൽക്കെ മത്സരത്തിൽ വിജയം നേടി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കാൻ ശ്രീലങ്കയ്ക്ക് ഇനി 137 റൺസ് കൂടെ വേണം . 19 റൺസ് നേടിയ കരുണരത്നെ, 10 റൺസ് നേടിയ തിരിമാനെ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത് .

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ സൗത്താഫ്രിക്ക 128 റൺസിന് ഓൾ ഔട്ട് ആയിരുന്നു. നാല് വിക്കറ്റ് നേടിയ ലക്മൽ, മൂന്ന് വിക്കറ്റ് നേടിയ ധനഞ്ജയ ഡി സിൽവ എന്നിവരുടെ തകർപ്പൻ ബൗളിങ് പ്രകടനമാണ് സൗത്താഫ്രിക്കയെ തകർത്തത്. 50 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ faf ഡുപ്ലെസിസും, 32 റൺസ് നേടിയ ഹാഷിം അംലയും 18 റൺസ് നേടിയ ഓപ്പണർ മാർക്രവും മാത്രമേ സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടുള്ളൂ .