Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം

സുരേഷ് റെയ്‌നയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ സയ്ദ് മുഷ്താഖ് അലി ട്രോഫി രണ്ടാം റൗണ്ടിൽ ഹൈദരാബാദിനെതിരെ ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ അനായാസ വിജയം . ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം പുറത്താകാതെ 35 പന്തിൽ 54 റൺസ് നേടിയ റെയ്നയുടെ മികവിൽ ഒമ്പത് പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഉത്തർപ്രദേശ് മറികടന്നു . നാല് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്‌സ് .

സ്കോർ ;

ഹൈദരാബാദ് 139/7

(ഭാവങ്ക സന്ദീപ് 33 ; അങ്കിത് രാജ്പുത് 3/31 )

ഉത്തർപ്രദേശ് 143/4

( സുരേഷ് റെയ്ന 54 * ; ആശിഷ് റെഡ്ഢി 3/33 )

https://twitter.com/Raina_Universe2/status/1098968754979987456?s=19

റെയ്നയുടെ തകർപ്പൻ ഫോം ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് വൻപ്രതീക്ഷയാണ് നൽകുന്നത് . റോയൽ ചലഞ്ചേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് തുടക്കമാകുന്നത് .