Skip to content

ധോണിക്ക് പോലും നേടാനാകാത്ത ആ നേട്ടം രോഹിത് ശർമയ്ക്ക് നാളെ  സ്വന്തമാക്കാനാകുമോ

ന്യുസിലാന്റിനെതിരായ അവസാന ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങുകയാണ് . ആദ്യ 2 മത്സരങ്ങളിൽ നിന്ന് ഓരോ വിജയം നേടി പരമ്പര സമനിലയിലാണ് . അതിനാൽ നാളെ വിജയിക്കുന്നവർക്ക് പരമ്പര നേടാം . ന്യുസിലാന്റിൽ ഇതുവരെ ഒരു ഇന്ത്യ ടി20 പരമ്പര നേടിയിട്ടില്ല. നാളെ വിജയിക്കാനായാൽ രോഹിത് ശർമയ്ക്ക് ആ സുവർണ നേട്ടം സ്വന്തം പേരിൽ കുറിക്കാം . അതേസമയം നാളെ വിജയം നേടിയാൽ ധോണിക്ക് ശേഷം ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ നായകനെന്ന നേട്ടവും രോഹിത് ശർമയ്ക്ക് സ്വനതമാകും .

നിലവിൽ 14 മത്സരങ്ങളിൽ 12 വിജയവുമായി വിരാട് കോഹ്‌ലിക്ക് ഒപ്പമാണ് രോഹിത് ശർമ്മ . 20 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 12 വിജയം നേടിയത് .