Skip to content

വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് സെയ്ഫെർട്ട് – വീഡിയോ കാണാം

വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. ടി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സെയ്ഫെർറ്റിനെയാണ് ഇത്തവണ പുറത്തായത്. കുൽദീപ് യാദവ് ആയിരുന്നു ബൗളര്‍. യാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ സെയ്ഫെർട്ടിന് പിഴച്ചു. സെയ്ഫെർട്ടിനെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് കാലൊന്ന് നീങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 പന്തിൽ 45 റൺസാണ് സെയ്ഫെർറ്റിന്റെ സമ്പാദ്യം.

https://twitter.com/MsdhoniFanGirl/status/1094504245364047872?s=19

രണ്ടാം മത്സരത്തിൽ സെയ്ഫെർട്ടിനെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ താരം ഫോമിലായിരുന്നു. അവസാന ടി20 മത്സരം ഇന്ത്യയ്ക്ക് വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും .ന്യുസിലാന്റിൽ ഇതുവരെ ഒരു ഇന്ത്യ ടി20 പരമ്പര നേടിയിട്ടില്ല

https://twitter.com/cricbuzz/status/1094501714298789888?s=19