Skip to content

ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡു സ്ഥാനമുറപ്പിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചത് . അവസാന മത്സരത്തിൽ നേടിയ 90 റൺസ് ഉൾപ്പെടെ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 190 റൺസ് നേടുവാൻ താരത്തിന് സാധിച്ചിരുന്നു.

” റായുഡു നന്നായി കളിച്ചു . മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുവാൻ അവന് സാധിച്ചു. എനിക്ക് തോന്നുന്നു അവൻ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നും ഇന്ത്യയ്ക്കായി റൺസ് നേടുമെന്നും . ഈ ടീം വളരെ സെറ്റിൽഡാണ് . ലോകകപ്പിൽ ഈ പ്ലെയേഴ്‌സ് എല്ലാവരും തന്നെ ഫിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ” ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ എം എസ് ധോണി നാലാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങണമെന്ന് രോഹിത് ശർമ പറഞ്ഞിരുന്നു ന്യൂസിലാൻഡ് പരമ്പരയ്ക്ക് മുൻപ് നമ്പർ ഫോർ ബാറ്റ്സ്മാൻ ദൃഡമായിരിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞതും ആദ്യ ഇലവനിൽ റായുഡുവിന്റെ സ്ഥാനം സംശയത്തിലാക്കിയിരുന്നു എന്നാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയോടെ തന്റെ സ്‌ഥാനം ഏറെക്കുറേ ഉറപ്പാക്കിയിരിക്കുകയാണ് റായുഡു .