Skip to content

സൗത്താഫ്രിക്കൻ പര്യടനത്തിൽ നിന്നും ചാന്ദിമൽ പുറത്ത് ; ശ്രീലങ്കയ്ക്ക് പുതിയ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്നും ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിനെ ശ്രീലങ്ക പുറത്താക്കി. ഓപണിങ് ബാറ്റ്സ്മാൻ ദിമുത് കരുണരത്നെയാണ് ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റൻ . ചാന്ദിമലിന്റെ മോശം ഫോമിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എത്തിയത്. ചാന്ദിമലിന് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അത് ഭാവിയിൽ അന്താരാഷ്ട്ര പര്യടനങ്ങളിൽ സഹായകമാകുമെന്നും ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി .നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0 ന് ശ്രീലങ്ക പരാജയപെട്ടിരുന്നു .

സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടെസ്റ്റ് ടീം ;