Skip to content

ടെസ്റ്റിൽ വെറും 2 ദിവസം കൊണ്ട് എതിർ ടീമിനെ പരാജയപ്പെടുത്തിയ ടീമുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ 2 ദിവസം കൊണ്ട് മത്സരം വിജയിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ് . കഴിഞ്ഞ വർഷം അഫ്ഗാനിസ്താനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടം ആദ്യമായി ഇന്ത്യ സ്വന്തമാക്കിയത് . ഇൗ നേട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യൻ ടീം കൂടിയായിരുന്നു ഇന്ത്യ .ടെസ്റ്റിൽ 21 തവണയാണ് രണ്ട് ദിവസം കൊണ്ട് മത്സരം ഫലം കണ്ടത് . ഇംഗ്ലണ്ട് , ഓസ്ട്രേലിയ , സൗത്ത് ആഫ്രിക്ക , ന്യൂസീലൻഡ് , ഇന്ത്യ എന്നീ ടീമുകൾ മാത്രമാണ് ഇതുവരെ ഈ നേട്ടം നേടിയിട്ടുള്ളത് .

ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ് . 1982 ൽ ഓവലിൽ വെച്ച് നടന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരത്തിലാണ് ആദ്യമായി ഈ റെക്കോർഡ് പിറന്നത് . ഓസ്ട്രേലിയയായിരുന്നു അന്ന് വിജയിച്ചത് .

England – 9 തവണ
Australia – 8
South Africa – 2
New zealand – 1
India – 1