Skip to content

അഞ്ചാം മത്സരത്തിലെ തകർപ്പൻ വിജയം പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നേടിയത് . മത്സരത്തിൽ 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാൻഡിൽ ഇന്ത്യ വിജയിക്കുന്ന പതിനെട്ടാം ഏകദിന മത്സരമാണിത് . ഇതോടെ 17 വിജയങ്ങൾ നേടിയ പാകിസ്ഥാനെ മറികടന്ന് ന്യൂസിലാൻഡിൽ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ വിജയിക്കുന്ന ഏഷ്യൻ ടീമായി ഇന്ത്യ മാറി .34 മത്സരത്തിൽ വിജയിച്ച ഓസ്‌ട്രേലിയയും 19 മത്സരത്തിൽ വിജയിച്ച ഇംഗ്ലണ്ടും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത് .

ന്യൂസിലാൻഡിൽ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ വിജയിച്ച വിദേശടീമുകൾ

ഓസ്ട്രേലിയ -34

ഇംഗ്ലണ്ട് – 19

ഇന്ത്യ – 18

പാകിസ്ഥാൻ – 17

സൗത്താഫ്രിക്ക – 16

ശ്രീലങ്ക – 16

2009 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ന്യൂസിലാൻഡിൽ പരമ്പര നേടുന്നത് . ഓസ്‌ട്രേലിയക്കും ശ്രീലങ്കയ്ക്കും ശേഷം ന്യൂസിലാൻഡിൽ ഒരു ഏകദിന പരമ്പരയിൽ നാലോ അതിൽ കൂടുതലോ മത്സരങ്ങൾ വിജയിക്കുന്ന ടീമായി പരമ്പരയോടെ ഇന്ത്യ മാറി .