Skip to content

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറി നേടി റാങ്പൂർ റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച് ഡിവില്ലിയേഴ്സ് . ധാക്ക ഡിനാമിട്സിനെതിരെയായിരുന്നു ഡിവില്ലിയേഴ്സ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. 187 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ റാങ്പൂർ 5/2 എന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് 50 പന്തിൽ പുറത്താകാതെ 100 റൺസ് നേടി . എട്ട് ഫോറും ആറ് സിക്സും ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നും പിറന്നു . 53 പന്തിൽ പുറത്താകാതെ 85 റൺസ് നേടിയ അലക്സ് ഹെയ്ൽസ് ഡിവില്ലിയേഴ്സിന് മികച്ച പിന്തുണ നൽകി . ഇരുവരും മൂന്നാം വിക്കറ്റിൽ 184 റൺസ് കൂട്ടിച്ചേർത്തു . ഇരുവരുടെയും മികവിൽ 18.2 ഓവറിൽ റാങ്പൂർ വിജയലക്ഷ്യം മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ റാങ്പൂർ റൈഡേഴ്‌സ് ഒന്നാമതെത്തി . ട്വന്റി20യിലെ ഡിവില്ലിയേഴ്സിന്റെ നാലാം സെഞ്ചുറിയും ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ആദ്യ സെഞ്ചുറിയും കൂടോയാണിത് . ഡിവില്ലിയേഴ്സ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.