Skip to content

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയത് ചരിത്രനേട്ടം . 112 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് കോഹ്ലി മടങ്ങിയത്. ഇതോടെ ഓസ്‌ട്രേലിയയിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തം പേരിലാക്കി . ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും കോഹ്ലി മത്സരത്തോടെ കുറിച്ചു. 1992 ൽ ബ്രിസ്ബനിൽ 93 റൺസ് നേടിയ മൊഹമ്മദ് അസ്റുദീൻ, 2000 ൽ ഹൊബാർട്ടിൽ 93 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ എന്നിവരുടെ റെക്കോർഡാണ് കോഹ്ലി പഴങ്കഥയാക്കിയത്.

അഡ്ലെയ്ഡ് ഓവലിൽ വിരാട് കോഹ്ലി നേടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. ഇതോടെ ഓസ്‌ട്രേലിയയിൽ ഒരു വേദിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിദേശബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഇംഗ്ലണ്ട് ഇതിഹാസം സർ ജാക്ക് ഹോബ്‌സിനൊപ്പം കോഹ്ലിയെത്തി .