Skip to content

മെൽബണ് ടെസ്റ്റിന് പിന്നാലെ റാങ്കിങ്ങിൽ നേട്ടം കൊയ്ത് മയാങ്ക് അഗർവാളും ബുറയും

ബോക്സിങ് ഡേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം മയാങ്ക് അഗർവാളിന് റാങ്കിങ്ങിൽ വൻ നേട്ടം . അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനമാണ് അഗർവാൾ കാഴ്ച വെച്ചത് . ആദ്യ ഇന്നിങ്സിൽ 76 റൺസും , രണ്ടാം ഇന്നിങ്സിൽ 42 റൺസുമാണ് അടിച്ചു കൂട്ടിയത് . ഇതോടെ 67 ആം റാങ്കിങ്ങിലേക്ക് കുതിക്കുകയായിരുന്നു .

മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയ ശില്പിയായ ബുംറ 12 സ്ഥാനങ്ങൾ കടന്ന് റാങ്കിങ്ങിൽ 16 ആം സ്ഥാനത്ത് എത്തി . ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഓസ്‌ട്രേലിയൻ നിരയിൽ മികച്ച് നിന്ന പാറ്റ്‌ കമ്മിൻസ് റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചു ( 3 ) . അതേ സമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി യും സൗത്ത് ആഫ്രിക്കൻ ബോളർ കജിസ്ക്കോ റബഡയും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി .