Skip to content

” വാക്ക് പാലിച്ച് റിഷാബ് പന്ത് ” ; പെയ്നിന്റെ ഭാര്യയ്‌ക്കൊപ്പം കുട്ടികളെയും കയ്യിലെടുത്ത് പന്ത് ; ഫോട്ടോ വൈറലാകുന്നു

കഴിഞ്ഞ ദിവസം മെൽബണിൽ ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം റെസ്റ്റില് ഇന്ത്യ ചരിത്ര വിജയമാണ് സ്വന്തമാക്കിയത് . ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പാന്തും ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്നും തമ്മിലുള്ള വാക്ക് പോരാണ് മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം . രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാനെത്തിയ പാന്തിനെ വാക്കിലൂടെ മാനസികമായി തളർത്താൻ ശ്രമിച്ചിരുന്നു .

നിനക്കു എന്റെ വീട്ടില്‍ നിന്നു കുട്ടികളെ നോക്കാമോ? എന്നാല്‍ എനിക്കും ഭാര്യക്കും രാത്രി സിനിമയ്ക്കു പോവാമായിരുന്നുവെന്നും മത്സരത്തിനിടെ പെയ്ന്‍ പന്തിനോട് പറഞ്ഞിരുന്നു .

ഇപ്പോഴിതാ പന്തിനെ ട്രോളി ടിം പെയ്നിന്റെ ഭാര്യ ബോണി മാഗ്സ് രംഗത്ത് . ബോണി മാഗ്സ് തന്റെ കുട്ടികൾക്കൊപ്പം റിഷാബ് പന്തുമായുള്ള ഫോട്ടോ ” ബെസ്റ്റ് ബേബിസിറ്റർ ” എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചാണ് ട്രോളിയിരിക്കുന്നത് . നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറലായിരിക്കുകയാണ് . ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ പുതുവത്സര പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്