Skip to content

മൂന്നാം ടെസ്റ്റിൽ എന്തുകൊണ്ട് ഫോളോ ഓണ് ചെയ്യിപ്പിച്ചില്ല  ; വിശദീകരണവുമായി കോഹ്ലി രംഗത്ത്

മൂന്നാം ടെസ്റ്റിൽ ഏറ്റവും വിവാദമായ തീരുമാനമായിരുന്നു ഓസ്‌ട്രേലിയയെ ഫോളോ ഓണ് ചെയ്യിക്കാതിരുന്നത് . ഇരു ടീമിന്റെയും ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് 292 റൺസിന്റെ മികച്ച ലീഡ് ഉണ്ടായിരുന്നു . വീണ്ടും ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചിരുന്നേൽ ഇന്ത്യയ്ക്ക് ഒരു പക്ഷെ അനായാസ വിജയം സ്വന്തമാക്കാമായിരുന്നു . പക്ഷെ എല്ലാവരെയും അമ്പരപ്പിച്ച് ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു . ഈ തീരുമാനത്തിന് പിന്നാലെ നിരവധി പേരാണ് കോഹ്‌ലിയെ വിമർശിച്ച് രംഗത്തെത്തിയത് .

ഇപ്പോഴിതാ വിവാദ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ക്ഷീണിതരായ ഇന്ത്യൻ ബോളർമാർക്ക് നല്ല വിശ്രമമം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ബാറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് കോഹ്ലി വ്യക്തമാക്കി . അന്ന് ആദ്യ 2 സെക്ഷനിലും പന്തെറിഞ്ഞു ഇന്ത്യൻ ബോളർമാർ ക്ഷീണിച്ചിരുന്നു . വളരെ ചൂടുള്ള ദിവസമായിരുന്നു അത് . അന്ന് ബാറ്റ് ചെയ്ത് പിറ്റേ ദിവസം മികച്ച രീതിയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ പന്തെറിയാനായിരുന്നു തീരുമാനിച്ചത് . കോഹ്ലി പറഞ്ഞു .