Skip to content

മെൽബൺ വിജയ ശേഷം  ക്യാപ്റ്റൻസിയിൽ   വിരാട് കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങൾ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റൻസിയിൽ നിരവധി നേട്ടങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത് . കോഹ്ലിയുടെ കീഴിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പതിനൊന്നാമത്തെ വിദേശ വിജയമാണ് മെൽബണിൽ പിറന്നത് . ഇതോടെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയിച്ച ഇന്ത്യൻ നായകനായി വിരാട് കോഹ്‌ലി മാറി . ഗാംഗുലിയുടെ നേട്ടത്തിന് ഒപ്പമാണ് കോഹ്ലി എത്തിയിരിക്കുന്നത് . എന്നാൽ ഗാംഗുലി 28 മത്സരങ്ങളിൽ നിന്നാണ് 11 ജയങ്ങൾ നേടിയത് , കോഹ്ലി 24 മത്സരങ്ങളിൽ നിന്നും .

സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ന്യുസിലാൻറ് , ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജയം സമ്മാനിച്ച നായകനായി റെക്കോർഡ്‌ പുസ്തകത്തിൽ ഇടം പിടിച്ചു . 4 വിജയമാണ് കോഹ്ലി ഇതുവരെ നേടിയിട്ടുള്ളത് . ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യ 2-1 ലീഡ് സ്വന്തമാക്കുന്നത് . 1977 – 78 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ 2 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നതും .