Skip to content

നിയമ വിരുദ്ധ ബൗളിങ് ആക്ഷൻ ഹഫീസിന് വീണ്ടും സസ്‌പെൻഷൻ

പാക്കിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് ഹഫീസിന് വീണ്ടും സസ്‌പെൻഷൻ.നവംബർ 16 ന് നടന്ന ഐസിസി യോഗത്തിൽ ഹഫീസ് ഐസിസി ബൗളിങ് ചട്ടം ലംഖിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ .

ഇതു മൂന്നാം തവണയാണ് ഹഫീസ് വിലക്ക് നേരിടുന്നത് . 2014 നവംബറിൽ ന്യൂസിലാന്റിനതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഹഫീസിന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . ശേഷം 2015 ഏപ്രിലിൽ ഹഫീസിന്റെ ബൗളിങ് ആക്ഷൻ ഐസിസി അംഗീകരിച്ചു . ഏതാനും മാസങ്ങൾക്ക് ശേഷം ശ്രിലങ്കക്കെതിരെ നടന്ന ടെസ്റ്റ് സീരീസിൽ ഹഫീസിന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്യുകയും തുടന്നുള്ള പരിശോധനക്ക് ശേഷം 12 മാസം ഹഫീസിനെ ബൗളിങ്ങിൽ നിന്നു വിലക്കിയിരുന്നു .