Skip to content

ഏറ്റവും കൂടുതൽ വിദേശ ടെസ്റ്റ് വിജയങ്ങൾ ഉള്ള ക്യാപ്റ്റൻമ്മാർ

ടെസ്റ്റ് ക്രിക്കറ്റിൽ വിദേശത്തെ ടെസ്റ്റ് മത്സരങ്ങൾ എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ് പരിചിതമല്ലാത്ത പിച്ചിൽ ആതിഥേയർക്കു അനുകൂലമായൊരുക്കിയ പീച്ചിൽ വിജയം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല . അതുകൊണ്ട് തന്നെ ടെസ്റ്റ് പരമ്പരകൾ ആതിഥേയർ വിജയിക്കുന്നതിൽ അത്ഭുതപ്പെടാനില്ല . വിദേശത്തെ ടെസ്റ്റ് മത്സരങ്ങളിലെ പരാജയങ്ങൾ ക്രിക്കറ്റിലെ പുതിയ പ്രവണതയാല്ല അന്നും ഇന്നും വിദേശ ടെസ്റ്റ് പരമ്പരകൾ വെല്ലുവിളി നിറഞ്ഞതാണ് . എന്നാൽ ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻമാർ ക്രിക്കറ്റ് ലോകത്തുണ്ട് അവരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ 10 ക്യാപ്റ്റൻമാരെ കാണാം .

10 . സ്റ്റീഫൻ ഫ്ലെമിങ് ( NZ) 10 വിജയം .

ന്യൂസിലാൻഡിന്റെ ഏറ്റവും sucessful ക്യാപ്റ്റൻ എന്നു ഫ്ലെമിങ്ങിനെ വിശേഷിപ്പിക്കാം . 1997 മുതൽ 2006 വരെ 46 വിദേശ മത്സരങ്ങൾ ഫ്ലെമിങ് ടീമിനെ നയിച്ചു അതിൽ 10 എണ്ണത്തിൽ ടീമിനെ വിജയത്തിലേക്കാൻ ഫ്ലെമിങ്ങിന് കഴിഞ്ഞു .

9. മൈക്കിൾ ക്ലാർക്ക് (Aus) 10 വിജയം

2011 മുതൽ 2015 വരെ ഓസ്ട്രേലിയൻ 26 വിദേശ മത്സരങ്ങൾ ടീമിനെ നയിച്ച ക്ലാർക്ക് 10 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു.

8. മിസ്ബ ഉൾ ഹഖ് (Pak) 11 വിജയം

25 തവണ പാകിസ്ഥാൻ ടീമിനെ വിദേശത്തു നയിച്ച മിസ്ബ 11 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു . 4 മത്സങ്ങളിൽ സമനില വഴങ്ങി .

7.സൗരവ് ഗാംഗുലി (Ind) 11 വിജയം

ഇന്ത്യൻ ടീമിനെ തകർച്ചയിൽ നിന്നു ഉയരത്തിലെത്തിച്ച ക്യാപ്റ്റൻ . ടീമിനെ 28 മത്സരത്തിൽ ഇന്ത്യക്ക് പുറത്ത് നയിച്ച ഗാംഗുലി 11 തവണ ടീമിനെ വിജയത്തിലെത്തിച്ചു . 10 തവണ മാത്രമാണ് ടീം തോൽവി അറിഞ്ഞത് .

6. വിവിയൻ റിച്ചാർഡ്‌സ് (WI) 12 വിജയം

വെസ്റ്റ് ഇൻഡീസിനെ 26 തവണ വിദേശത്തു നയിച്ച വിവിയൻ റിച്ചാർഡ്‌സ് 12 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു . 6 തവണ മാത്രമാണ്‌ ടീം തോറ്റത് .

5. അലൻ ബോർഡർ (Aus) 13 വിജയം

42 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിച്ച ബോർഡർ 13 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു .

4. സ്റ്റീവ് വോ (Aus) 16 വിജയം

25 തവണ ഓസ്‌ട്രേലിയക്കു പുറത്ത് ടീമിനെ നയിച്ച വോ 16 തവണ വിജയത്തിൽ എത്തിച്ചു . 7 തവണ മാത്രമാണ് ടീം തോൽവി നേരിട്ടത് .

3. റിക്കി പോണ്ടിങ് (Aus) 18 വിജയം

36 മത്സങ്ങളിൽ ഓസ്ട്രേലിയൻ ടീമിനെ വിദേശത്ത് നയിച്ച പോണ്ടിങ് 18 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു . 8 പരമ്പരകൾ നേടാനായി

2. ഗ്രെയിം സ്മിത്ത് (SA) 22 വിജയം

22 ആം വയസ്സിൽ ക്യാപ്റ്റൻ ആയ സ്മിത്ത് 22 തവണ ടീമിനെ വിജയത്തിൽ എത്തിച്ചു . 52 ടെസ്റ്റ് മല്സരങ്ങളിൽ ടീമിനെ വിദേശത്തു നയിച്ചു.

1. ക്ലൈവ് ലോയ്‌ഡ്‌ (WI) 23 വിജയം

ഏറ്റവും കൂടുതൽ വിദേശ ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇപ്പോളും ഇദ്ദേഹത്തിന്റെ പേരിലാണ് . 50 മത്സരത്തിൽ ടീമിനെ വിദേശത്തു നയിച്ച ലോയ്ഡ് 23 തവണ വിജയത്തിൽ എത്തിച്ചു . 10 തവണ മാത്രമാണ് ടീം തോൽവി അറിഞ്ഞത് .

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക .

Crickerala.com