Skip to content

വനിതാ ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യ സെഞ്ചുറി പിറന്നു

വനിതാ ക്രിക്കറ്റിലെ ഡേ നൈറ്റ് മത്സരത്തിൽ ആദ്യമായി സെഞ്ചുറി നേടുന്ന താരം എന്ന നേട്ടം ഇനി ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറിക്ക് സ്വന്തം. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിലെ ടെസ്റ്റ് മത്സരത്തിലാണ് സെഞ്ചുറി നേടി പെറി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്

226 പന്തുകളിൽ നിന്നാണ് എല്ലിസ് പെറി സെഞ്ചുറി സ്വന്തമാക്കിയത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ ആദ്യമായാണ് എല്ലിസ് പെറി ഒരു സെഞ്ചുറി നേടുന്നത്.