Skip to content

ക്രിക്കറ്റ് ചരിത്രം

ക്രിക്കറ്റ് എന്ന കളിക്ക് അറിയപ്പെടുന്ന ചരിത്രം പതിനാറാം നൂറ്റാണ്ട് മുതൽ ഇന്നു വരെയുണ്ട്. അന്താരാഷ്ട്രമത്സരങ്ങൾ ആരംഭിച്ചത് 1844-ൽ ആണെങ്കിലും ഔപചാരികമായ ഒരു തുടക്കം എന്നു പറയാവുന്നത് 1877-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ചപ്പോൾ മാത്രമാണ്‌. ക്രിക്കറ്റ് പിറവികൊണ്ടത് ഇംഗ്ലണ്ടിലാണെങ്കിലും ഇക്കാലങ്ങൾ കൊണ്ട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.

കോമൺ വെൽത്ത് രാഷ്ട്രങ്ങളിലാണ്‌ ക്രിക്കറ്റിനു പ്രചാരം കൂടുതലുള്ളത്.എന്ന് എവിടെ ക്രിക്കറ്റ് ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിലാവം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത്.

മധ്യകാലഘട്ടങ്ങളിൽ ഇവിടുത്തേ പുൽമേടുകളിൽ ബാലന്മാർ ആടുകളെ മേയിക്കാൻ വരുമായിരുന്നു. ഈ ബാലന്മാരായിരിക്കണം ആദ്യമായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നാണ്‌ പൊതുവേ വിശ്വസിച്ചിരിക്കുന്നത്. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ക്രിക്കറ്റ് മുതിർന്നവരും കളിച്ചുതുടങ്ങി.

പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്‌ മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിനു പ്രചാരം കൂടുതലായത്.കൊളോണിയല് ചരിത്രത്തില് ബ്രിട്ടനോളം തന്നെ പേരും പെരുമയുമൊക്കെയുള്ള രാജ്യമൊക്കെ ആയിരിക്കാം പക്ഷേ കോളനികളുടെ സ്വന്തമായി മാറിയിട്ടുള്ള ക്രിക്കറ്റില് ഫ്രാന്സിന്‌ ചരിത്രം അത്ര പോര.

എന്നാല് ലോകചരിത്രത്തില്ആദ്യമായി നടന്ന ക്രിക്കറ്റ്‌ കളി നടന്നത്‌ തങ്ങളുടെ രാജ്യത്താണെന്ന്‌ അവര് ഇപ്പോഴും തര്ക്കിക്കുന്നു. 1478ല് നടന്നതെന്ന്‌ കരുതുന്നു .കുട്ടികൾ കളിച്ചുതുടങ്ങിയക്രിക്കറ്റിന്‌ മുതിർന്നവരുടെ ഇടയിൽ പ്രചാരം നേടാൻ പല തലമുറകൾ കാത്തിരിക്കേണ്ടി വന്നു. പതിനേഴാം നൂറ്റാണ്ടിനു മുൻപ് മുതിർന്നവരുടെ ഇടയിൽ ക്രിക്കറ്റിന്‌ സ്വാധീനമുള്ളതായി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബൗൾ എന്ന പഴയ കളിയിൽ നിന്നാവാംക്രിക്കറ്റ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഇവിടെ പന്ത് ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് ബാറ്റ്സ്മാൻ പന്ത് അടിച്ചു തെറിപ്പിക്കുന്നു. മേച്ചിൽ പുറങ്ങളിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയസമയങ്ങളിൽ പന്തിനായി ഉപയോഗിച്ചത് ചെറിയ തടികഷ്ണമോ, കല്ലോ, കമ്പിളിയോ ആയിരിക്കണം.

ബാറ്റിനായി ഉപയോഗിച്ചത് ആടുകളെ തെളിയ്കാനുള്ള വടിയോ ദണ്ഡാകൃതിയിലുള്ള മറ്റു കാർഷിക ഉപകരണങ്ങളോ ആയിരുന്നു. വിക്കറ്റായി മരങ്ങളും, മരക്കുറ്റികളും ഇരിപ്പിടങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്.

ക്രിക്കറ്റിന്‌ ആ പേരു ലഭിച്ചതിന്റെ പിന്നിൽ ധാരാളം വാദഗതികൾ നിലനിൽക്കുന്നു.കായികരംഗത്തേ അറിയപ്പെടുന്ന ആദ്യ അവലംബമനുസരിച്ച്(1598) ക്രെക്കറ്റ് (ഇംഗ്ലീഷ്:creckett) എന്ന വാക്കിൽ നിന്നുമാണ് ക്രിക്കറ്റിനു ആ പേരു ലഭിച്ചത്‌. ക്രികെ (ഇംഗ്ലീഷ്:krick(-e)) എന്ന ഡച്ച് വാക്കിൽ നിന്നുംമാകാം ക്രിക്കറ്റ് എന്ന പേരുലഭിച്ചതെന്നാണ്‌ മറ്റൊരു മതം. ഡച്ചിൽ ക്രികെ എന്നാൽദണ്ഡ് എന്നാണർത്ഥം. പുരാതന ഇംഗ്ലീഷിലെ ക്രിക്ക് (ഇംഗ്ലീഷ്:cricc) ക്രൈക്കേ (ഇംഗ്ലീഷ്:cryce) എന്നീ വാക്കുകളിൽ നിന്നുമാവാം ക്രിക്കറ്റ് എന്ന പേരുവന്നത്, ഈ വാക്കുകൾക്ക് ബലമുള്ള വടി എന്നാണർത്ഥം. മറ്റൊരു സാധ്യത ക്രിക്സ്റ്റൊയിൽ(ഇംഗ്ലീഷ്:krickstoel) എന്ന ഡച്ച് പദത്തിൽ നിന്നുമാകാം എന്നാണ്‌, ഈ വാക്കിന്റെ സാരം നീളമുള്ള ഊന്ന് വടി എന്നാണ്‌.

വിക്കറ്റിനായി നീളമുള്ള ഇത്തരം വടികളായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്.ബോൺ സർ‌വ്വകലാശാലയിലെ ഭാഷാപണ്ഡിതനായ ഹെയിനർ ഗീൽമിസ്റ്ററിന്റെ അഭിപ്രായത്തിൽ ക്രിക്കറ്റ് എന്ന പദം കമ്പുകെണ്ട് പിന്തുടരുന്ന എന്നർത്ഥമുള്ള ഡച്ച് പദമായ (krik ket)ൽ നിന്നാണ്‌. ഇത് ഡച്ചുകാർക്ക് ക്രിക്കറ്റിന്റെഉൽഭവം മുതലുള്ള ബന്ധത്തേയാണ്‌ കാണിക്കുന്നത്.

ക്രിക്കറ്റിൽ ഇന്നു ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളൊട്ടുമിക്കവയും ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്‌.