Skip to content

നീളൻ മുടിക്കാരൻ

2006 ഇൽ ഇന്ത്യ ഇംഗ്ലണ്ട്‌ പരമ്പരയിലെ 3 ആം ഏകദിനം നടക്കുകയാണു, അവസാന ഓവറുകളിൽ ക്രീസിലെത്തിയ ഒരു നീളൻ മുടിക്കാരനെതിരെജേംസ്‌ ആൻഡേഴ്സന്റെ ഒരു ഫുൾ ലെങ്ങ്ത്‌ ബോൾ, ആ നീളം മുടിക്കാരൻ ആ പന്തിനെ മിഡ്വിക്കറ്റിനുമുകളിലൂടെ കാണികൾക്കിടയിലേക്ക്‌ പറത്തുന്നു.

ഏകദിന ക്രിക്കറ്റിൽ അവസാന ഓവറുകളിൽ സാധാരണമാണു സിക്സറുകൾ, പക്ഷെ ഈ സിക്സർ നേടാൻ അയാളുപയോഗിച്ച ഷോട്ടാണു എല്ലാവരേയും വിസ്മയിപ്പിച്ചത്‌.

Just watch the back-lift and just watch the follow through at the moment of impact. Not quite sure of what he did there, but it was very very effective. Almost swung himself off the feet.”

എന്ന് ഇയാൻ ബോതം കമന്ററി ബോക്സിലിരുന്ന് വാചാലനായി. “അതെ ഹെലികോപ്ടർ ഷോട്ട്‌” ആധുനിക ക്രിക്കറ്റ്‌ ഷോട്ടുകളിൽ ഏറ്റവും ജനപ്രിയമായ ഷോട്ടുകളിലൊന്ന്. ധോണിക്കു മുൻപും പിൻപും ആ ഷോട്ടുകൾ പലരും കളിച്ചിട്ടുണ്ടെങ്കിലും ഹെലികോപ്ടർ ഷോട്ട്‌ എന്നു കേട്ടാൽ ആദ്യം നമ്മുടെ മനസ്സിൽ ഓടി വരുക ആ റാഞ്ചിക്കാരന്റെമുഖമാണു.

നിങ്ങൾ എത്രവലിയ ധോണി വിരോധിയാണെങ്കിലും അയാൾ ബാറ്റ്‌ ചെയ്യുമ്പോൾ മുഖം തിരിച്ചിരുന്നാലും, “ഹെലികോപ്ടർ ഷോട്ട്‌” എന്ന് കമന്ററി കേക്കുമ്പോൾ നിങ്ങളൊന്നു ഇടംങ്കണ്ണിട്ടു നോക്കും സ്ക്രീനിലേക്ക്‌എന്നിട്ടൊന്ന് അമ്പരക്കും. കാണുന്ന പോലെ എളുപ്പമല്ല ഹെലികോപ്ടർ ഷോട്ട്‌ കളിക്കുന്നത്‌ എന്ന് പ്രത്യേകം പറയേണ്ടതില്ലാലൊ, നമ്മളിൽ ഭൂരിഭാഗം പേരും ആ ഷോട്ട്‌ കളിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ടവരാണു.

ധോണിയെ ഇത്ര മികച്ച രീതിയിൽ ഹെലികോപ്ടർ ഷോട്ട്‌ കളിക്കാൻ പ്രാപ്തനാക്കുന്നത്‌ അയാളുടെ വന്യമായ ഫോർ ആം പവറും മിന്നൽ വേഗത്തിലുള്ള റിസ്റ്റ്‌ വർക്കുമാണു. ഈ ഷോട്ടിന്റെ മുഖമുദ്ര തന്നെ പവറാണു, ഉദ്ദേശിക്കുന്ന ഫലം കിട്ടണമെങ്കിൽ നല്ല കൈക്കരുത്ത്‌ വേണം, കൈക്കരുത്ത്‌ ആവോളമുള്ളത്‌ കൊണ്ട്‌ ധോണിക്ക്‌ മറ്റേത്‌ ബാറ്റ്സ്മാനേക്കാളു മികച്ച രീതിയിൽഈ ഷോട്ട്‌ എക്സിക്ക്യൂട്ട്‌ ചെയ്യാൻ സാധിക്കുന്നു.

ആ ഷോട്ട്‌ ഒന്നു ശ്രദ്ധിക്കൂ, ബോളർ പന്ത്‌ റിലീസ്‌ ചെയ്യുന്നതിനെ മുൻപേ ധോണി ഒരൽപ്പം കൂടുതൽ തന്നെ പിന്നിലേക്ക്‌ ബാറ്റുയർത്തിയിട്ടുണ്ടാകും, റിലീസ്‌ ചെയ്ത ശേഷം അയാൾ ബാക്ക്‌ ലിഫ്റ്റ്‌ പൂർണ്ണമായി മൊമന്റമായി കണ്വേർട്ട്‌ ചെയ്യുന്നു, പന്തുമായി ഫുൾ ഫേസ്‌ ബാറ്റ്‌ അത്രയും മൊമന്റത്തിൽ കൂട്ടിമുട്ടുന്നു, തന്റെ ശരീരത്തിന്റെ ഭാരം പൂർണ്ണമായി തന്റെ ഇരുകാലുകളിലേക്കും തുല്യമായി ഡിസ്ട്രിബ്യൂട്ട്‌ ചെയ്തയാൾ പന്തുമായുള്ള ഇമ്പാക്ടിനു ശേഷം ഒരു ഹെലികോപ്ടറിന്റെപങ്ക കണക്കെ കറങ്ങുന്ന് ഒരു ഫോളൊ ത്രൂവിലൂടെ ഷോട്ട്‌ പൂർത്തീകരിക്കുന്നു.

ഏകദേശം ഒരു 360 ഡിഗ്രി അയാൾ ആ ബാറ്റ്‌ കൈക്കുഴ കൊണ്ട്‌ കറക്കുന്നുണ്ട്‌, ഹെലികോപ്ടർ ഷോട്ട്‌ കളിക്കുന്ന മറ്റൊരു ബാറ്റ്സ്മാനിലുംഇത്ര പെർഫെക്ട്‌ ഫോളൊ ത്രൂ കണ്ടിട്ടില്ലാ.

ഷോട്ടിന്റെ റിസൽറ്റിനെക്കുറിച്ച്‌ പറയണ്ടതില്ലാലൊ സ്റ്റേഡിയത്തിന്റെ പുറത്തേക്ക്‌ പറക്കുന്ന പന്ത്‌ നോക്കി നിൽക്കുന്ന ബോളർമ്മാരുടെ മുഖങ്ങൾ അത്‌ നിങ്ങൾക്ക്‌ പറഞ്ഞ്‌ തരും.-കൃപൽ ഭാസ്ക്കർ