Skip to content

The Story Of Mitchell johnson

ഒരു 16 വയസ്സുകാരന്‍ എറിഞ്ഞ മൂന്നേ മൂന്നു പന്തുകള്‍ മാത്രം കണ്ടതിനു ശേഷം ഡെന്നിസ് ലില്ലി എന്ന ലെജന്‍ഡറി ബൌളര്‍ നല്‍കിയ “A once in a generation Bowler” എന്ന വിശേഷണത്തോട് പൂര്‍ണമായും മിച്ചല്‍ ജോണ്‍സന്‍ നീതി പുലര്‍ത്തിയില്ല എന്നത് വ്യക്തമാണെങ്കിലും തന്‍റെ കാലഘട്ടത്തിലെ ഏറ്റവും വിനാശകാരിയായ ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാള്‍ എന്ന വിളിപ്പേര് അതിശയോക്തിയല്ല .

ഇതിഹാസ പദവി പല കാരണങ്ങള്‍ കൊണ്ട് അകന്നു പോയപ്പോഴും അയാളുടെ ദിവസത്തില്‍ മിച്ചല്‍ ജോണ്‍സനെ നേരിട്ടിട്ടുള്ള ഒരു ലോകോത്തര ബാറ്റ്സ്മാനും കംഫര്‍ട്ടബിള്‍ ആയിരുന്നിരിക്കില്ല എന്നതുറപ്പാണ് .ഇത്രയധികം ഫ്ലക്ച്വെഷന്‍സ് കണ്ടൊരു കരിയര്‍ വേറെയുണ്ടോ ?സംശയമാണ് . ഉയര്‍ച്ചകള്‍ ,താഴ്ചകള്‍ ,ശരാശരി ദിവസങ്ങള്‍ അതിന്നിടയിലെ കുറച്ചു ദിവസങ്ങളില്‍ ആ ബീസ്റ്റ് പുറത്ത് വന്നിരിക്കും .

2010/11 ആഷസില്‍ ഗാബ്ബയിലെ സമനിലയിലായ ആദ്യ ടെസ്റ്റില്‍ വിക്കറ്റ് ഒന്നും എടുക്കാതെ 170 റണ്‍സ് വഴങ്ങിയ ജോണ്‍സനെ അടുത്ത ടെസ്റ്റില്‍ പുറത്തിരുത്തിയിട്ടും തോല്‍വി വാങ്ങിയ ഓസീസ് മൂന്നാം ടെസ്റ്റില്‍ അയാളെ തിരിച്ചു വിളിക്കുക തന്നെ ചെയ്തു. വാക്കയില്‍ ആദ്യ ദിവസത്തിന്റെ അവസാന പകുതിയില്‍ ബെന്‍ ഹൈഫന്‍ഹോസും റയാന്‍ ഹാരിസും ആക്രമണം തുടങ്ങുന്നു .

ഫസ്റ്റ് ചേഞ്ച് പീറ്റര്‍ സിഡിലാണ് .അടുത്ത ചെഞ്ചായി ജോണ്‍സന്‍ എത്തുന്നു . ആദ്യത്തെ രണ്ട് സാധാരണ ഓവറുകള്‍ക്ക് ശേഷം മിച്ചല്‍ പിന്‍വലിക്കപ്പെടുന്നു . സ്ട്രോസും കുക്കും പതിയെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ച .

രണ്ടാം ദിവസം ഫസ്റ്റ് ചേഞ്ച് ആയെത്തുന്നത് മിച്ചല്‍ ജോണ്സനാണ് . കരിയര്‍ ഡിഫൈനിംഗ് എന്നൊക്കെ വിശേഷിപ്പിക്കാമായിരുന്ന ദിവസം . 9 ഓവര്‍ നീണ്ടു നിന്നൊരു ടെറിഫിക് സ്പെല്‍ . കുക്ക് ,ട്രോട്ട് ,പീറ്റേഴ്സന്‍,കോളിംഗ് വുഡ് എന്നീ 4 ക്രൂഷ്യല്‍ വിക്കറ്റുകള്‍ . മനോഹരമായ ഫുള്‍ പിച്ച്ദ് പന്തുകളിലൂടെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കിയ സ്പെല്‍ അവസാനിക്കുമ്പോള്‍ ജോണ്‍സന്‍ 6 വിക്കറ്റ് നേടിയിരുന്നു .അടുത്ത ഇന്നിംഗ്സില്‍ 3 വിക്കറ്റ് കൂടെ നേടി മാന്‍ ഓഫ് ദ മാച്ച് .ആന്‍ഡ് ദെന്‍ ബാര്‍മി ആര്‍മിക്ക് നേരെ മിഡില്‍ ഫിംഗര്‍ .. അവരുടെ പ്രതികരണം അല്പം രൂക്ഷമായിരുന്നു .

His mother hates his missus

His missus hates his mother

They all hate each other

The Johnson Family

He bowls to the left…

He bowls to the rightttttttt

That Mitchell Johnson

His bowling is sh*te!

നാലും അഞ്ചും ടെസ്റ്റുകളില്‍ ബാര്‍മി ആര്‍മി അയാളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു .ജോണ്‍സന്റെ വ്യക്തിപരമായ ഒരു ഇഷ്യു കൂടെ ഉള്‍പ്പെടുത്തിയായിരുന്നു ആക്രമണം .

2009 ല്‍ തന്നെ ബാര്‍മി ആര്‍മി ജോണ്‍സനെ ടാര്‍ഗറ്റ് ചെയ്തു തുടങ്ങിയിരുന്നു എങ്കിലും പെര്‍ത്തില്‍ അയാള്‍ അവര്‍ക്ക് നേരെ മിഡില്‍ ഫിംഗര്‍ കാട്ടുന്നതോടെയാണ് അവരയാളെ രൂക്ഷമായി ആക്രമിക്കുന്നത് . നാലും അഞ്ചും ടെസ്റ്റുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ജോണ്‍സന്‍ പതറുകയും ആഷസ് ഇംഗ്ലണ്ട് കൊണ്ട് പോകുകയും ചെയ്തു. പരിക്കുകള്‍ വേട്ടയാടുന്നതോടെ കരിയറിലെ മോശം സമയത്തിലേക്ക് വഴുതി വീഴുന്ന ജോണ്‍സന്‍ .2010 മാര്‍ച്ചിനും 13 നവംബറിനുമിടക്ക് ഓസീസ് കളിച്ച 46 ടെസ്റ്റുകളില്‍ 17 എണ്ണത്തില്‍ മാത്രമേ മിച്ച് കളിച്ചിരുന്നുള്ളൂ .സ്ഥിരതയില്ലായ്മ ,പരിക്കുകള്‍ ,അച്ചടക്ക നടപടി എല്ലാത്തിനും പുറമേ 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ആഷസില്‍ നിന്നും ഒഴിവാക്കപ്പെടുന്നു . ക്രിക്കറ്റിനോടുള്ള താല്പര്യം തന്നെ കുറഞ്ഞു വന്ന നാളുകളില്‍ തിരിച്ചു വരവിനുള്ള താല്പര്യം പോലും നഷ്ടപ്പെട്ട അയാളെ തിരിച്ചു കൊണ്ട് വരുന്നത് ഡെന്നിസ് ലില്ലിയാണ് . മൈക്കല്‍ ക്ലാര്‍ക്ക് ഒരു ടെസ്റ്റിന്നിടെ തന്‍റെ ഹെല്‍മറ്റിലെ ബാഡ്ജില്‍ തൊട്ട് വാലറ്റ ബാറ്റ്സ്മാന്‍ക്കെതിരെ എങ്ങനെ പന്തെറിയണം എന്ന് തന്‍റെ ഫാസ്റ്റ് ബൌളര്‍മാരോട് നിര്‍ദേശിക്കുന്ന ഒരു ടെലിവിഷന്‍ ദ്ര്യശ്യം ജോണ്‍സനിലെ വേട്ട മ്ര്യഗത്തെ ഉണര്‍ത്തിയിരുന്നു . 2013 ചാമ്പ്യന്‍സ് ട്രോഫിയിലും സെപ്തംബറില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലും മികച്ച പ്രകടനങ്ങള്‍ .ഫോമിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ടെസ്റ്റ്‌ മത്സരങ്ങളില്‍ അയാളെ വിശ്വസിക്കാമോ എന്ന സംശയം നിലനിന്നിരുന്നു .

.

ഒരിന്ത്യന്‍ ക്രിക്കറ്ററുടെ തിരിച്ചു വരവോക്കെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നവര്‍ക്ക് വിസ്മയമാകേണ്ടതാണ് ജോണ്‍സന്റെ ഈ തിരിച്ചു വരവ് .നിര്‍ഭാഗ്യവശാല്‍ അതങ്ങനെയായില്ല എന്നത് തിളക്കം ഒട്ടും കുറക്കുന്നുമില്ല.2013 ചരിത്രത്തിലാദ്യമായി ബാക്ക് ടു ബാക്ക് ആഷസ് പരമ്പരകള്‍ നടന്ന വര്‍ഷമായിരുന്നു . ആദ്യത്തെ പരമ്പരയില്‍ നിന്നും (ഇംഗ്ലണ്ട് 3-0 എന്ന സ്കോറില്‍ ജയിച്ച പരമ്പര ) ഒഴിവാക്കപ്പെട്ട ജോണ്‍സനെ നവംബറിലെ ഓസ്ട്രേലിയയില്‍ നടന്ന ആഷസില്‍ ഉള്‍പ്പെടുത്തുന്നു . ഗാബ്ബയിലെ ആദ്യ ടെസ്റ്റില്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമായ ഒരു പ്ലാനോടെ ജോണ്‍സനെന്ന വേട്ടമ്ര്യഗത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് നേരെ അണ്‍ലീഷ് ചെയ്യുകയാണ് .ഒരു rejuvenated മിച്ചല്‍ ജോണ്‍സന്‍റെ വെല്‍ ഡയറക്റ്റഡ് ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിഞ്ഞില്ല . 9 വിക്കറ്റുകള്‍ ,മാന്‍ ഓഫ് ദ മാച്ച് . ..ജോനാഥന്‍ ട്രോട്ട് എന്ന ക്ലാസ് ബാറ്റ്സ്മാന്റെ ദൌര്‍ബല്യങ്ങളെ വ്യക്തമായി എക്സ്പോസ് ചെയ്ത ഷോര്‍ട്ട് പിച്ച് ആക്രമണം രണ്ടിന്നിംഗ്സിലും അയാളെ വീഴ്ത്തുകയും കരിയര്‍ ഏകദേശം അവസാനിപ്പിക്കുകയും ചെയ്തു. സമ്മര്‍ദ്ദം താങ്ങാനാകാതെ ട്രോട്ട് നാട്ടിലേക്ക് മടങ്ങിയതോടെ ഭയം മറ്റുള്ള ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരിലെക്കും പടര്‍ന്നിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു രണ്ടാം ടെസ്റ്റില്‍ അഡലെയ്ഡിലെ ഫ്ലാറ്റ് ട്രാക്കില്‍ ജോണ്‍സന്‍ ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പിനെ ചീന്തിയെറിഞ്ഞു.ഒരു ഫ്ലാറ്റ് ട്രാക്കില്‍ 150+ കി.മി തീയുണ്ടകള്‍ പായിച്ചു കൊണ്ട് ജോണ്‍സന്‍ നിറഞ്ഞാടി.കെവിന്‍ പീറ്റേഴ്സന്‍ പോലും പതറിപ്പോയിരുന്നു.37 വിക്കറ്റുകളുമായിട്ടാണ് ജോണ്‍സന്‍ ആഷസ് പരമ്പര പൂര്‍ത്തിയാക്കിയത് .ബാര്‍മി ആര്‍മി ചിത്രത്തിലെ ഇല്ലായിരുന്നു .അവരുടെ ബഹുമാനം കൂടെ പിടിച്ചു പറ്റിക്കൊണ്ടാണ് മിച്ച് ആ ആഷസ് പരമ്പര പൂര്‍ത്തിയാക്കിയത് .ഇടതു കയ്യില്‍ പന്തുമായി അയാള്‍ റണ്‍ അപ്പിന് തയ്യാറെടുക്കുന്ന നിമിഷം
കളിയുടെ അപ്പോഴത്തെ മൂഡ്‌ തന്നെ മാറുന്നത് പലപ്പോഴും വ്യക്തമായിരുന്നു . 73 ടെസ്റ്റുകളില്‍ നിന്നും 313 വിക്കറ്റുകളുമായിട്ടാണയാള്‍ കരിയര്‍ അവസാനിപ്പിക്കുന്നത് . ഫാസ്റ്റ് ബൌളിംഗ് ഇന്നൊരു ഭയപ്പെടുത്തുന്ന കാഴ്ചയാണോ എന്നതില്‍ സംശയമുണ്ട് .ക്വാളിറ്റി ഫാസ്റ്റ് ബൌളര്‍മാര്‍ എന്ന ജനുസ്സ് വംശനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ പെര്‍ഫ്യും പന്തുകള്‍ കൊണ്ടൊരു ബാറ്റ്സ്മാന്റെ സാങ്കേതിക മികവിനെ വെല്ലുവിളിക്കാന്‍ പോന്നൊരു ഫാസ്റ്റ് ബൌളര്‍ക്കായി കാത്തിരിപ്പ് തുടരാം .

He bowls to the left…
He bowls to the rightttttttt
but when Mitchell Johnson found the target,
he was a dynamite.