Skip to content

ഒറ്റയാൾ പോരാളി !! ഇന്ത്യയ്ക്കെതിരെ ഗംഭീര സെഞ്ചുറിയുമായി മാർക്രം

ഇന്ത്യയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിൽ അതിഗംഭീര സെഞ്ചുറിയുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഐയ്ഡൻ മാർക്രം. മറ്റുള്ളവർ ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ പതറിയപ്പോൾ മാർക്രത്തിൻ്റെ ഒറ്റയാൾ പോരാട്ടമാണ് സൗത്താഫ്രിക്കയെ ഇന്നിംഗ്സ് തോൽവിയിൽ നിന്നും രക്ഷിച്ചത്.

ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 176 റൺസ് നേടിയാണ് പുറത്തായത്. 79 റൺസിൻ്റെ വിജയലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിൽ അവർക്ക് ഉയർത്താൻ സാധിച്ചത്.

103 പന്തിൽ 17 ഫോറും 2 സിക്സും ഉൾപ്പടെ 106 റൺസ് നേടിയാണ് മാർക്രം പുറത്തായത്. 12 റൺസ് നേടിയ ക്യാപ്റ്റൻ എൽഗറാണ് ടീമിൻ്റെ രണ്ടാമത്തെ ടോപ് സ്കോറർ.

13.5 ഓവറിൽ 61 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് സൗത്താഫ്രിക്കയെ തകർത്തത്. മുകേഷ് കുമാർ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.