Skip to content

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ഇന്ത്യയ്ക്ക് നാണകേടിൻ്റെ റെക്കോർഡ്

സൗത്താഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ അവിശ്വസനീയ തകർച്ചയ്ക്ക് പുറകെ മോശം റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടീം.

ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ 55റൺസെന്ന സ്കോറിൽ ഒതുക്കി ബാറ്റിങിനിറങ്ങിയ ഇന്ത്യ 98 റൺസിൻ്റെ ലീഡ് സ്വന്തമാക്കി നിന്ന ശേഷമാണ് തകർന്നടിഞ്ഞത്.

153 റൺസിന് നാല് എന്ന മികച്ച നിലയിൽ നിന്നാണ് അതേ സ്കോറിന് ഇന്ത്യ പുറത്തായത്. 11 പന്തുകളിലാണ് അവസാന 6 വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു റൺ പോലും ഇതിനിടെ കൂട്ടിചേർക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു റൺ പോലും നേടാതെ ഒരു ടീമിന് അവസാന 6 വിക്കറ്റും നഷ്ടമാകുന്നത്.

46 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ്മ 39 റൺസും ഗിൽ 36 റൺസും നേടി പുറത്തായി.