Skip to content

സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഇതാദ്യം !! സഞ്ജു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സഞ്ജു.

ഇന്ത്യ 78 റൺസിന് വിജയിച്ച മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു. 106 പന്തിൽ നിന്നുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി സഞ്ജു സാംസൺ നേടിയത്.

സൗത്താഫ്രിക്കയിലെ പാൾ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഏകദിന ക്രിക്കറ്റിൽ ഈ വേദിയിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ബാറ്റ്സ്മാനാണ് സഞ്ജു. ഈ പത്ത് പേരിൽ ഏഴ് പേരും സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരാണ്. സഞ്ജു അടക്കം മൂന്ന് വിദേശ ബാറ്റ്സ്മാന്മാർ മാത്രമാണ് ഈ വേദിയിൽ സെഞ്ചുറി നേടിയിട്ടുള്ളത്. അത് മറ്റാരുമല്ല സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമാണ് ആ രണ്ട് താരങ്ങൾ.

ഇവരിൽ സഞ്ജു മാത്രമാണ് ഈ വേദിയിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയിട്ടുള്ളത്.