Skip to content

സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജു സാംസൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഇന്ത്യ. ടോപ് ഓർഡർ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.

മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി.

മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തികൊണ്ടാണ് സഞ്ജു സെഞ്ചുറി നേടിയത്. 110 പന്തിൽ നിന്നുമാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സഞ്ജുവിൻ്റെ ആദ്യ സെഞ്ചുറിയാണിത്.

114 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 108 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. 77 പന്തിൽ 52 റൺസ് നേടിയ തിലക് വർമ്മയും 27 പന്തിൽ 38 റൺസ് നേടിയ റിങ്കു സിങും മാത്രമാണ് സഞ്ജുവിനെ കൂടാതെ ഇന്ത്യയ്ക്കായി തിളങ്ങിയത്.