Skip to content

തീയായി കുൽദീപ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 106 റൺസിൻ്റെ വിജയം. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും മികവ് പുലർത്തിയതോടെയാണ് തകർപ്പൻ വിജയം നേടികൊണ്ട് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. .

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 202 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 13.5 ഓവറിൽ 95 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 2.5 ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് സൗത്താഫ്രിക്കയെ തകർത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയിരുന്നു. 56 പന്തിൽ 100 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 7 ഫോറും 8 സിക്സും താരം അടിച്ചുകൂട്ടി. യശസ്വി ജയ്സ്വാൾ 41 പന്തിൽ 60 റൺസ് നേടി.

ഇന്ത്യയുടെ വിജയത്തോടെ ടി20 പരമ്പര 2-1 ന് അവസാനിച്ചു. ഡിസംബർ 17 ന് ഏകദിന പരമ്പര ആരംഭിക്കും.