Skip to content

പന്ത് ബൗണ്ടറി കടന്നു !! പക്ഷേ പുറത്തായി ജിതേഷ് ശർമ്മ

ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മികച്ച സ്കോർ നേടിയിരിക്കുകയാണ് ഇന്ത്യ. സൂര്യകുമാർ യാദവിനൊപ്പം ഫിഫ്റ്റി നേടിയ ജയ്സ്വാളും ഇന്ത്യയ്ക്കായി തിളങ്ങി. അതിനിടെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ പുറത്താകൽ ആരാധകരിൽ ചർച്ചയായി.

നാല് പന്തിൽ നാല് റൺസ് നേടിയാണ് ജിതേശ് ശർമ്മ പുറത്തായത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ മിഡ് ഓഫിന് മുകളിലേക്ക് ബൗണ്ടറിയിലേക്ക് എത്തിച്ചുവെങ്കിലും താരത്തിന് പുറത്തായി മടങ്ങേണ്ടിവന്നു. അതിന് കാരണം മറ്റൊന്നുമല്ല ക്രീസിൽ ഡീപായി നിലയുറപ്പിച്ച് ഷോട്ട് പായിക്കുന്നതിനിടെ താരത്തിൻ്റെ കാൽ സ്റ്റമ്പിൽ ബെയ്ൽസ് വീണതോടെ താരം ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു.

ടി20 ക്രിക്കറ്റിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന അഞ്ചാമത്തെ താരമാണ് ജിതേഷ്. ഇതിന് മുൻപ് കെ എൽ രാഹുൽ, ഹർഷൽ പട്ടേൽ, ഹാർദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യർ, എന്നിവർ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായിട്ടുണ്ട്.