Skip to content

ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തിളങ്ങാതെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഗിൽ ഇക്കുറി 12 റൺസ് നേടിയാണ് പുറത്തായത്.

ഗില്ലിൻ്റെ മോശം പ്രകടനത്തിന് പുറകെ വലിയ പ്രതിഷേധമാണ് ഗയ്ക്ക്വാദ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഗയ്ക്ക്വാദ് ഒഴിവാക്കപെട്ടത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ സെഞ്ചുറി അടക്കം 200 ലധികം റൺസ് ഗയ്ക്ക്വാദ് നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗയ്ക്ക്വാദ്. പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ടി20 റാങ്കിങിൽ ഗയ്ക്ക്വാദ് ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.

മറുഭാഗത്ത് ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനമല്ല ഗിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 13 ഇന്നിങ്സിൽ എട്ട് ഇന്നിങ്സുകളിൽ താരം രണ്ടക്കം കാണാതെയാണ് പുറത്തായത്.