Skip to content

വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

ഇന്ത്യൻ ഹെഡ് കോച്ചായി വിദേശ കളിക്കാരെ പരിഗണിക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി ഇന്ത്യയ്ക്കാർ മാത്രം മതിയെന്ന് ഗംഭീർ തുറന്നുപറഞ്ഞത്.

ഓസ്ട്രേലിയയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് ഗംഭീർ തൻ്റെ അഭിപ്രായം ന്യായീകരിച്ചത്. ഓസ്ട്രേലിയയുടെ മുഖ്യപരിശീലകർ എല്ലായ്പ്പോഴും ഓസ്ട്രേലിയക്കാർ തന്നെയായിരിക്കുമെന്നും ആ മാതൃക ഇന്ത്യയും പാകിസ്ഥാനും പിന്തുടരണമെന്നും ഗംഭീർ പറഞ്ഞു.

” എന്നാണ് ഓസ്ട്രേലിയക്ക് ഓസ്ട്രേലിയക്കാരൻ അല്ലാത്ത കോച്ച് ഉണ്ടായത്. ഇപ്പോൾ ആൻഡ്രൂ മക്ഡോണാൾഡാണ് അവരുടെ കോച്ച്, അതിന് മുൻപ് ജസ്റ്റിൻ ലാംങറും. ഇന്ത്യയ്ക്കും പാകിസ്ഥാനും അവരുടെ രാജ്യങ്ങളിലെ കോച്ചുമാർ മതിയെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിരുന്നു. ഗാരി കിർസ്റ്റൺ കോച്ചായിരിക്കെയാണ് നമ്മൾ ലോകകപ്പ് നേടിയതെന്ന് പറഞ്ഞുകൊണ്ട് അന്ന് എല്ലാവരും എന്നെ വിമർശിച്ചു. ”

” ഇന്ത്യൻ ജേഴ്സി ധരിക്കുമ്പോൾ രാഹുൽ ദ്രാവിഡിന് ഉണ്ടാകുന്ന വികാരം അത് മറ്റുളളവ വിദേശ കോച്ചുമാർക്ക് ഉണ്ടാവില്ല. സമ്പന്നമായ ചരിത്രം നമുക്കുണ്ട്, അതുകൊണ്ട് തന്നെ പുറത്തേക്ക് നോക്കേണ്ട ആവശ്യം നമുക്കില്ല. 10 വർഷം മുൻപ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ രാജ്യമല്ല നമ്മൾ, ലോകകപ്പ് നേടിയ പല താരങ്ങളും നമുക്കുണ്ട്. ” ഗൗതം ഗംഭീർ പറഞ്ഞു.