Skip to content

ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലൂടെ വളർന്നുവന്ന താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് വളർത്തിയെടുത്ത താരം പിന്നീട് ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറുകയും ഒടുവിൽ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഐ പി എല്ലിൽ നിന്നും ഇനിയൊരു ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യൻ ടീമിലേക്ക് ലഭിക്കുകയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

മികച്ച ബാറ്റ്സ്മാന്മാരും ബൗളർമാരും ഉണ്ടെങ്കിലും ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനെ കണ്ടെത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അത് വ്യക്തമായിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. മുൻപത്തെ പോലെ ഓൾ റൗണ്ടർമാരെ വളർത്തുവാൻ ഐ പി എല്ലിന് സാധിക്കുകയില്ലെന്നും അതിന് പിന്നിലെ കാരണവും അദ്ദേഹം വിശദീകരിച്ചു.

ഐ പി എല്ലിൽ ഇംപാക്ട് പ്ലേയർ എന്ന പുതിയ പരിഷ്കരണം കൊണ്ടുവന്നതോടെ ഓൾ റൗണ്ടർമാരുടെ പ്രാധാന്യം കുറഞ്ഞുവെന്നും ആറ് ബൗളർമാരെ കളിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ശിവം ദുബെ, വെങ്കടേഷ് അയ്യർ, വിജയ് ശങ്കർ അടക്കമുളളവർക്ക് ബൗളിംഗ് പോലും ലഭിക്കാതെയായെന്നും ആകാശ് ചോപ്ര പറഞ്ഞു.

അതുകൊണ്ട് തന്നെ ഇനി മുതൽ പരമ്പരകളിൽ ഈ ഓൾ റൗണ്ടർമാർക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും ആകാശ് ചോപ്ര ചൂണ്ടികാട്ടി.