Skip to content

കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി സഞ്ജു നേടിയത്.

എന്നാൽ സഞ്ജുവിൻ്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ കേരളത്തിന് സാധിച്ചില്ല. റെയിൽവെ ഉയർത്തിയ 256 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

ഇതിൽ ടീമിനായി പകുതിയിലധികം റൺസ് നേടിയത് സഞ്ജുവായിരുന്നു. ഒരു ഘട്ടത്തിൽ 59 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സഞ്ജുവിൻ്റെ സെഞ്ചുറി മികവിൽ കേരളം 200 കടന്നത്. എന്നാൽ സഞ്ജുവിന് പിന്തുണ നൽകുവാൻ മറ്റാർക്കും തന്നെ സാധിച്ചില്ല.

139 പന്തിൽ 8 ഫോറും 8 സിക്സും അടക്കം 128 റൺസ് സഞ്ജു മത്സരത്തിൽ നേടി.