Skip to content

പുതിയ ദൗത്യവുമായി ഇന്ത്യ !! സൂര്യകുമാർ യാദവ് ക്യാപ്റ്റനാകും

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് നയിച്ചേക്കും. രോഹിത് ശർമ്മ, കോഹ്ലി അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ പരമ്പരയിലും കളിക്കാനാകാത്തതിനാലാണ് സൂര്യകുമാർ യാദവ് ക്യാപ്റ്റനാകുവാൻ ഒരുങ്ങുന്നത്.

നവംബർ 23 നാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഡിസംബർ മൂന്നിനായിരിക്കും അവസാനിക്കുക. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ ഈ പരമ്പരയിലും കളിച്ചേക്കും. സഞ്ജുവും ചഹാലും അടക്കമുളളവർ തിരിച്ചെത്തുന്നതിനൊപ്പം റിയാൻ പരാഗ് അടക്കമുളള താരങ്ങൾ ടീമിൽ അരങ്ങേറ്റം കുറിക്കും.

വി വിഎസ് ലക്ഷ്മണായിരിക്കും പരമ്പരയിൽ ടീമിൻ്റെ ഹെഡ് കോച്ച്. രാഹുൽ ദ്രാവിഡ് തുടരുമോയെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ദ്രാവിഡ് തുടരില്ലയെങ്കിൽ ലക്ഷ്മൺ ടീമിൻ്റെ ഹെഡ് കോച്ചാകും.