Skip to content

തോൽവിയിൽ ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൊഹമ്മദ് ഷാമിയും ജഡേജയും

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഫൈനൽ പോരാട്ടത്തിൽ പരാജയപെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മത്സരശേഷമാണ് ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസം പകരാൻ മോദി ഡ്രസിങ് റൂമിൽ എത്തിയത്. ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവർ മോദിയ്ക്ക് നന്ദി പറയുകയും ചെയ്തു. മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ 241 റൺസിൻ്റെ വിജയലക്ഷ്യം 43 ഓവറിൽ ഓസ്ട്രേലിയ മറികടന്നു.

ഈ ലോകകപ്പിൽ 7 മത്സരങ്ങൾ മാത്രം കളിച്ച ഷാമി 24 വിക്കറ്റ് ടൂർണമെൻ്റിൽ നേടിയിരുന്നു. ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ 7 വിക്കറ്റ് ഷാമി വീഴ്ത്തിയിരുന്നു.

” നിർഭാഗ്യവശാൽ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂർണമെൻ്റിൽ ഉടനീളം എന്നെയും ഇന്ത്യൻ ടീമിനെയും പിന്തുണച്ച എല്ലാവർക്കും നന്ദി. ഡ്രസിങ് റൂമിലെത്തി ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി. ഞങ്ങൾ തിരിച്ചുവരും. ” മൊഹമ്മദ് ഷാമി പറഞ്ഞു.

ഫൈനലിലെ തോൽവിയിൽ ഏവരുടെയും ഹൃദയം തകർന്നുവെന്നും പക്ഷേ ആരാധകരുടെ പിന്തുണയാണ് മുൻപോട്ട് കൊണ്ടുപോകുന്നതെന്നും പ്രധാനമന്ത്രിയുടെ ഡ്രസിങ് റൂമിലേക്കുള്ള സന്ദർശനം പ്രചോദനം നൽകിയെന്നും രവീന്ദ്ര ജഡേജ കുറിച്ചു.