Skip to content

ലോകകപ്പ് ആര് നേടും ? പ്രവചനവുമായി രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവിശാസ്ത്രി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുഭാഗത്ത് സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഓസീസ് ഫൈനലിൽ എത്തിയിരിക്കുന്നത്. ഇന്ത്യ കളിച്ച പത്ത് പത്തിലും വിജയിച്ചപ്പോൾ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ ഓസ്ട്രേലിയ പിന്നീടുള്ള എട്ട് മത്സരങ്ങളിലും വിജയിച്ചിരുന്നു.

ഈ ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്നാണ് രവി ശാസ്ത്രി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ സമ്മർദ്ദത്തിലായിരിക്കില്ലയെന്നും പരിചയസമ്പന്നമായ ടീമായതിനാൽ വലിയ സമ്മർദ്ദം ഇന്ത്യയ്ക്ക് ഉണ്ടാകില്ലയെന്നും ഇതുവര കളിച്ചതുപോലെ ഫൈനലിൽ കളിച്ചാൽ മതിയെന്നും രവിശാസ്ത്രി പറഞ്ഞു.

” ഇന്ത്യ ഈ ലോകകപ്പ് നേടും. ഫൈനലിൽ ഫേവറിറ്റുകളായാണ് അവർ തുടങ്ങുന്നത്. അവർ മികച്ച രീതിയിൽ ഇതുവരെ കളിച്ചു. ഫൈനലായതിനാൽ ഇന്ത്യ കൂടുതൽ ആവേശഭരിതരാകരുത്. ” രവി ശാസ്ത്രി പറഞ്ഞു.