Skip to content

ഷാമിയോ കോഹ്ലിയോ അല്ല യഥാർത്ഥ ഹീറോ അവനാണ് ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഷാമിയുടെ ഏഴ് വിക്കറ്റ് നേട്ടവും കോഹ്ലിയും ശ്രേയസ് അയ്യരും നേടിയ സെഞ്ചുറിയുമാണ് ഇന്ത്യൻ വിജയത്തിലേക്ക് വഴിയൊരുക്കിയത്. എന്നാൽ യഥാർത്ഥ ഹീറോ ഇവരാറുമല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ.

വാർത്ത കോളങ്ങളിൽ തലകെട്ടുകളിൽ ഷാമിയും കോഹ്ലിയുമായിരിക്കുമെങ്കിലും യഥാർത്ഥ ഹീറോ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ടീമിൻ്റെ സമീപനത്തെ തന്നെ മാറ്റിമറിച്ചത് രോഹിത് ശർമ്മയാണെന്നും നാസർ ഹുസൈൻ പറഞ്ഞു.

” നാളത്തെ തലകെട്ടുകൾ വിരാട് കോഹ്ലിയും മൊഹമ്മദ് ഷാമിയും ശ്രേയസ് അയ്യരുമായിരിക്കും. പക്ഷേ ടീമിൻ്റെ യഥാർത്ഥ ഹീറോ അത് രോഹിത് ശർമ്മയാണ്. ഈ ടീമിൻ്റെ കൾച്ചറിനെ തന്നെ അവൻ മാറ്റിമറിച്ചു. ”

” കഴിഞ്ഞ ടി20 ലോകകപ്പ് സെമിഫൈനലിൽ നമ്മളുണ്ടായിരുന്നു. അവിടെ ഭീരുക്കളെ പോലെയാണ് ഇന്ത്യ കളിച്ചത്, ഇംഗ്ലണ്ട് അവരെ തകർക്കുകയും 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ആ തോൽവിയ്ക്ക് ശേഷം നമ്മൾ മാറണമെന്ന് രോഹിത് ദിനേശ് കാർത്തിക്കിനോട് പറഞ്ഞിരുന്നു. ” നാസർ ഹുസൈൻ പറഞ്ഞു.