Skip to content

2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ ആദ്യ വിക്കറ്റ് നേടി വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി വിക്കറ്റ് നേടിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്.

നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയാണ് കോഹ്ലി പുറത്താക്കിയത്. ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു കോഹ്ലി ഈ വിക്കറ്റ് നേടിയത്. കോഹ്ലിയ്‌ക്ക് മാത്രമല്ല ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർക്കും പന്തെറിയാൻ രോഹിത് ശർമ്മ അവസരം നൽകി.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ശ്രേയസ് അയ്യർ 94 പന്തിൽ 10 ഫോറും 5 സിക്സും അടക്കം 128 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 64 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 102 റൺസ് നേടി. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവർ ഫിഫ്റ്റി നേടി മികവ് പുലർത്തി.