Skip to content

ശ്രീലങ്കയെ വിലക്കി ഐസിസി !! അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിൽ !!

പ്രതീക്ഷ തെറ്റിച്ചില്ല ശ്രീലങ്കൻ സർക്കാറിൻ്റെ അനിയന്ത്രണമായ ഇടപെടലുകൾക്ക് പുറകെ ശ്രീലങ്കൻ ക്രിക്കറ്റിനെ സസ്പെൻഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ ശ്രീലങ്കൻ പാർലമെൻ്റ് പ്രമേയം പാസാക്കിയതിന് പുറകെയാണ് ഐസിസി ഈ നടപടി എടുത്തിരിക്കുന്നത്.

ഏകദിന ലോകകപ്പ് ഫൈനലിന് ശേഷമാണ് ഐസിസി മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ശ്രീലങ്കൻ ക്രിക്കറ്റിലെ കാര്യങ്ങൾ കൂടുതൽ രൂക്ഷിതമായതോടെയാണ് ഓൺലൈനായി ഉടനടി മീറ്റിംഗ് നടത്തുകയും ഇങ്ങനെയൊരു തീരുമാനം എടുക്കുകയും ചെയ്തു.

ബോർഡിലെ സർക്കാർ ഇടപെടൽ ഐസിസി അംഗമെന്ന നിലയിലുള്ള ശ്രീലങ്കയുടെർ ഗുരുതര ലംഘനമാണെന്ന് കണ്ടെത്തിയതോടെ ഐസിസിയിൽ നിന്നും ശ്രീലങ്കയെ പുറത്താക്കിയത്. ഇതോടെ ഇനി വിലക്ക് മാറുന്നത് വരെ ഐസിസി ഇവൻ്റുകളിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല. ക്രിക്കറ്റ് ബോർഡിൻ്റെ ഭരണത്തിൽ സർക്കാർ ഇടപെടൽ ഇല്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമെ ഐസിസി സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ.

ശ്രീലങ്കയ്ക്ക് വിലക്ക് വന്നതോടെ അടുത്ത വർഷം തുടക്കത്തിൽ നടക്കേണ്ട ഐസിസി അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിലായി. ജനുവരിയിൽ ആരംഭിക്കുന്ന ടൂർണമെൻ്റ് ശ്രീലങ്കയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.