Skip to content

ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ മൊഹമ്മദ് ഷാമിയുടെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് ഷാമി നേടിയിട്ടുണ്ട്. എന്നാൽ ഷാമി വിക്കറ്റ് നേടുന്നതിൽ മറ്റൊരു താരവും പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് തുറന്നുപറഞ്ഞു.

ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയതോടെയാണ് ഷാമി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. നാല് മത്സരങ്ങളിൽ 16 വിക്കറ്റ് നേടിയ ഷാമി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായും മാറി.

ഈ ലോകകപ്പിൽ ഷാമിയെ എങ്ങനെ നേരിടമെന്ന് ബാറ്റ്സ്മാന്മാർക്ക് അറിയില്ലെന്നും എന്താണ് സംഭവിക്കുന്നതെന്നും ബാറ്റ്സ്മാന്മാർക്ക് മനസ്സിലാകുന്നില്ലയെന്നും ശ്രീശാന്ത് പറഞ്ഞു.

ജസ്പ്രീത് ബുംറ മികച്ച രീതിയിൽ പന്തെറിയുന്നുവെങ്കിലും അധികം വിക്കറ്റുകൾ നേടാനാകുന്നില്ലയെന്നും പക്ഷേ ഷാമി അടക്കമുളള മറ്റു ബൗളർമാർ വിക്കറ്റ് നേടുന്നത് ബുംറ കാരണം ആണെന്നും തുടക്കത്തിൽ ബുംറ നന്നായി ബൗൾ ചെയ്തില്ലയെങ്കിൽ പിന്നീട് ബൗൾ ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവില്ലയെന്നും ശ്രീശാന്ത് പറഞ്ഞു.

ബാറ്റിങ് കൂട്ടുകെട്ട് പോലെ ബൗളിംഗ് കൂട്ടുകെട്ടും പ്രധാനപെട്ടതാണെന്നും ബുംറയുടെ ബൗളിംഗ് മറ്റു ബൗളർമാരെ നല്ല പോലെ സഹായിക്കുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.