Skip to content

ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ പ്രമേയം പാസാക്കി പാർലമെൻ്റ് !! പ്രതിപക്ഷവും അനുകൂലിച്ചു !!

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പുറകെ ശ്രീലങ്കൻ ബോർഡിനെ പുറത്താക്കാൻ പ്രമേയം പാസാക്കി ശ്രീലങ്കൻ പാർലമെൻ്റ്. പ്രതിപക്ഷവും അനുകൂലിച്ചതോടെയാണ് ഏകഖണ്ഡമായി പ്രമേയം പാസാക്കിയത്.

പ്രതിപക്ഷ നേതാവാണ് അഴിമതിക്കാരായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മാനേജ്മെൻ്റിനെ നീക്കം ചെയ്യുകയെന്ന പ്രമേയം പാസാക്കിയത്. ഇതിനെ ഭരണപക്ഷ മന്ത്രി അനുകൂലിക്കുകയും ചെയ്തു.

നേരത്തെ ഇന്ത്യയ്ക്കെതിരായ ദയനീയ തോൽവിയ്ക്ക് പുറകെ മാനേജ്മെൻ്റിനെ സർക്കാർ പുറത്താക്കിയെങ്കിലും അപ്പീൽ നൽകി കോടതി ഉത്തരവിലൂടെ മാനേജ്മെൻ്റ് വീണ്ടും അധികാരത്തിൽ വന്നിരുന്നു. ഇതിന് പുറകെയാണ് ഇപ്പോൾ കോടതി ഉത്തരവിനെ മറികടക്കാൻ പാർലമെൻ്റ് പ്രമേയം പാസാക്കിയിരിക്കുന്നത്.

മോശം പ്രകടനത്തിന് പുറകെ ആരാധകരുടെ ഭാഗത്തുനിന്നും ക്രിക്കറ്റ് ബോർഡിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ ക്രിക്കറ്റ് ബോർഡിൻ്റെ ആസ്ഥാനത്തിന് പോലീസ് സംരക്ഷണം വർദ്ധിപ്പിചചിരുന്നു. മാനേജ്മെൻ്റിൻ്റെ രാജി ആവശ്യപെട്ടുകൊണ്ട് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു.

ലോകകപ്പിൽ 9 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ശ്രീലങ്കയ്ക്ക് വിജയിക്കാൻ സാധിച്ചത്. പല മത്സരങ്ങളിലും ദയനീയ പ്രകടനമാണ് ടീം കാഴ്ച്ചവെച്ചത്. പ്രധാന താരങ്ങൾക്ക് പറ്റിയ പരിക്കും ടീമിന് തിരിച്ചടിയായിരുന്നു. ഹസരങ്ക ലോകകപ്പിൽ കളിച്ചിരുന്നില്ല. ക്യാപ്റ്റൻ ഷണക ടൂർണമെൻ്റിനിടെ പരിക്ക് പറ്റി പുറത്തുപോയിരുന്നു.