Skip to content

ഇനി ശ്രീലങ്കയിൽ എത്തിയാൽ നീ വിവരമറിയും !! ഷാക്കിബ് അൽ ഹസന് ഭീഷണി

ഐസിസി ഏകദിന ലോകകപ്പിൽ എഞ്ചലോ മാത്യൂസിൻ്റെ വിവാദ ടൈമിഡ് പുറത്താകലിന് പുറകെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് ശ്രീലങ്കയിൽ നിന്നും ഭീഷണി.

മാത്യൂസിൻ്റെ സഹോദരൻ ട്രെവിസ് മാത്യുസാണ് ബംഗ്ലാദേശ് ക്യാപ്റ്റനെതിരെ ഭീഷണി ഉയർത്തിയിരിക്കുന്നത്. മത്സരത്തിനിടെ മാത്യുസ് ക്രീസിലെത്താൻ വൈകുകയും പിന്നീട് പുതിയ ഹെൽമറ്റ് ആവശ്യപെടുന്നതിനിടെയാണ് ഷാക്കിബ് അപ്പീൽ ചെയ്യുന്നതും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തത്.

ഷാക്കിബിൻ്റെ തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും യാതൊരു സ്പോർട്സ്മാൻസ്പിരിറ്റോ, മനുഷ്യത്വമോ ബംഗ്ലാദേശ് ക്യാപ്റ്റനിൽ നിന്നും ഉണ്ടായില്ലയെന്നും ഷാക്കിബിനെ ഇനി ശ്രീലങ്കയിൽ സ്വീകരിക്കുകയില്ലെന്നും ഇനി ശ്രീലങ്കയിൽ അന്താരാഷ്ട്ര ക്രിക്കറ്റോ ലങ്ക പ്രീമിയർ ലീഗിലോ കളിക്കാൻ എത്തിയാൽ ഷാക്കിബിന് നേരെ കല്ലുകൾ വലിച്ചെറിയുമെന്നും ആരാധകരുടെ പ്രതിഷേധം ഷാക്കിബ് ഏറ്റുവാങ്ങേണ്ടി വരുമെന്നും ഷാക്കിബിൻ്റെ സഹോദരൻ മുന്നറിയിപ്പ് നല്കി.

ലോകകപ്പിൽ നിന്നും ശ്രീലങ്കയും ബംഗ്ളാദേശും പുറത്തായികഴിഞ്ഞു. 2025 ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയും ഇരു ടീമുകളിൽ ഒരു ടീമിന് നഷ്ടമാകാനുള്ള സാധ്യതയും മുൻപിലുണ്ട്.